1

തിരുവനന്തപുരം: വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദി തിരുവനന്തപുരം വൈ.ഡബ്ളയു.എ ഹാളിൽ അഗോള വിശ്വകർമ്മ ഉച്ചകോടി സംഘടിപ്പിച്ചു. പൊതുസമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഐക്യവേദി ചെയർമാൻ ഡോ.ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.കെ വേണു,വിഷ്ണുഹരി,ടി.പി സജീവൻ,ഉമേഷ്‌ കുമാർ,വിജയകുമാർ മേൽവേട്ടൂർ,സനിതാകുമാരി,അഡ്വ. ഷാബു സുകുമാരൻ,രാധാകൃഷ്ണൻ.ബി,ആനന്ദരാജ് ആചാര്യ,കരിക്കകം ത്രിവിക്രമൻ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 10ന് നടന്ന വിശ്വകർമ്മജരും രാഷ്ട്രീയ അധികാരവും എന്ന സെമിനർ മുൻ എം.പി പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.ജനറൽ കൺവീനർ ടി.കെ സോമശേഖരൻ വിഷയം അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാനകമ്മിറ്റി അംഗം വി.പി ഉണ്ണികൃഷ്ണൻ,ബി.ജെ.പി വക്താവ് യുവരാജ് ഗോകുൽ, ആർ.എസ്.പി ദേശീയസമിതി അംഗം സനൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയ്ക്ക് നടന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധി സമ്മേളനം പി.എസ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.