sasi

മലയിൻകീഴ്: കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ചോദ്യം ചെയ്യവേ മാറനല്ലൂർ എസ്.ഐ കിരൺ ശ്യാമിനെ ആക്രമിച്ച അച്ഛനും,മക്കളും ഉൾപ്പെടെ നാലുപേരെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.മാറനല്ലൂർ കോട്ടമുകൾ പുതുവൽ പുത്തൻ വീട്ടിൽ ശശി(64),മക്കളായ ശരൺ(34),ശരത്(36) ഇവരുടെ സുഹൃത്ത് മാറനല്ലൂർ കോട്ടമുകൾ പുതുവൽ പുത്തൻ വീട്ടിൽ വിനു (31) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11ഓടെ മാറനല്ലൂർ എസ്.ഐയും രണ്ട് പൊലീസുകാരും കോട്ടമുകളിലുള്ള യുവാവിന്റെ ഫോൺ പരിശോധിക്കുന്നതിനാണ് എത്തിയത്.സംഭവമറിഞ്ഞെത്തിയ സമീപവാസികളായ പിതാവും മക്കളും പൊലീസ് നടപടിയെ എതിർക്കുകയും യുവാവിനെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് കാട്ടി എസ്.ഐയ്ക്ക് നേരെ ആക്രോശിച്ചു.

എന്നാൽ കാര്യം തിരക്കിയാണ് വന്നതെന്ന് അറിയിച്ചപ്പോൾ ശശി എസ്.ഐയുടെ കൈകൾ കൂട്ടിപ്പിടിച്ച് വയ്ക്കുകയും തുടർന്ന് നാലുപേരും ചേർന്ന് എസ്.ഐയുടെ യൂണിഫോം വലിച്ച് കീറുകയും പിടിച്ച് തള്ളുകയും ചെയ്തു.എസ്.ഐയുടെ കവിളിൽ പരിക്കേറ്റിട്ടുണ്ട്.വിവരമറിഞ്ഞ് കൂടുതൽ പൊലീസ് എത്തിയശേഷമാണ് അക്രമികളെ കസ്റ്റഡിയിലെടുത്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് മാറനല്ലൂർ സി.ഐ ഷിബു പറഞ്ഞു.

ക്യാപ്ഷൻ: അറസ്റ്റിലായ ശശി,ശരത്,ശരൺ,വിനു എന്നിവർ