തിരുവനന്തപുരം : ചെമ്പഴന്തി എസ്.എൻ കോളേജിൽ എൻ. എസ്.എസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സപ്തദിന ക്യാമ്പ് ഇന്ന് ആരംഭിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.എ.എസ്. രാഖി അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം ഡി. പ്രേംരാജ് മുഖ്യാഥിതിയാകും. ഡോ.എ. ഷാജി,ഡോ.കെ.ആർ. കവിത,വിഷ്ണുഷാജ്,പി.ടി.എ സെക്രട്ടറി ഡോ.സുജിത്ത് പ്രഭാകർ, എം.എസ്. അനീഷ് രാജ്,കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി കുമാരി.എം.ആർ. അതുല്യ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ടി.അഭിലാഷ്,ഡോ.പ്രീതരാജ് എന്നിവർ സംസാരിക്കും. വൈകിട്ട് 6ന് മന്ത്രി വി. ശിവൻകുട്ടി സായാഹ്ന സമ്മേളനവും ദീപശിഖാ പ്രയാണവും ഉദ്ഘാടനം നിർവഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ചെമ്പഴന്തി ജി. ശശി പങ്കെടുക്കും.

തുടർന്നുള്ള ദിവസങ്ങളിൽ എസ്. എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ,കവിയും മുതിർന്ന മാദ്ധ്യമപ്രവർകനുമായ മഞ്ചു വെള്ളായണി, ഡോ.ആർ.എൻ.അൻസാർ,ഡോ. സജീദ്,പ്രൊഫ.റോസനാര ബീഗം.ടി, പ്രൊഫ. ആർ. ഇന്ദുലാൽ, ഡോ. സി. ഉദയകല തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ജൈവകൃഷി വ്യാപന പരിപാടികൾ, ഡിജിൽ ലിറ്ററസിയുടെ സാമൂഹിക സർവ്വേ, സ്തനാർബുദ ക്യാമ്പ്, ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന്റെ നേതൃത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഡമോൺസ്‌ട്രേഷൻ, മാലിന്യനിർമ്മാർജന പരിപാടികൾ, ലഹരി വിരുദ്ധ തെരുവരങ്ങൾ തുടങ്ങിയ പരിപാടിക നടക്കും. ക്യാമ്പ് 30ന് അവസാനിക്കും.