kerala-lottery

തിരുവനന്തപുരം: ക്രിസ്മസ്- നവവത്സര ബമ്പർ ലോട്ടറിക്ക് റെക്കാഡ് വില്പന. അഞ്ചു ദിവസം കൊണ്ട് 13 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റു. 17നാണ് വില്പന തുടങ്ങിയത്. 2.75 ലക്ഷം ടിക്കറ്റ് വിറ്റ പാലക്കാട് ജില്ലയാണ് മുന്നിൽ. 1.53 ലക്ഷം ടിക്കറ്റ് വിറ്റ തിരുവനന്തപുരവും 1.34 ലക്ഷം ടിക്കറ്റ് വിറ്റ തൃശൂരും തൊട്ടുപിന്നിലുണ്ട്.

ആകെ 20 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 2025 ഫെബ്രുവരി 5നാണ് നറുക്കെടുപ്പ്. 400 രൂപയാണ് ടിക്കറ്റ് വില. 20 കോടിയാണ് ഒന്നാം സമ്മാനം. ഏറെ ആകർഷകമായ സമ്മാനഘടനയാണ് ഇക്കുറി. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കു നൽകും. 10 ലക്ഷം രൂപവീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്ക് മൂന്നാം സമ്മാനം. നാലാം സമ്മാനം ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ 3 ലക്ഷം രൂപവീതം 20 പേർക്ക്. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം രൂപ വീതവും നൽകും.