തിരുവനന്തപുരം: തിരുപ്പിറവി ആഘോഷങ്ങൾക്കൊരുങ്ങി നഗരത്തിലെ ദേവാലയങ്ങൾ. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്ന് രാത്രി 7ന് ആരംഭിക്കുന്ന ക്രിസ്മസ് തിരുക്കർമ്മങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമ്മികനാകും.
തീയുഴിച്ചൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും കത്തീഡ്രൽ ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്മസ് കരോളും ഉണ്ടാകും.
പി.എം.ജി ലൂർദ് ഫൊറോന ദേവാലയത്തിലെ ക്രിസ്മസ് തിരുക്കർമ്മങ്ങൾക്കു മുഖ്യകാർമ്മികത്വം വഹിക്കുന്നതിനായി എത്തുന്ന കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്ടിന് ഇന്ന് രാത്രി 10.30ന് പള്ളിയങ്കണത്തിൽ സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന ക്രിസ്മസ് തിരുക്കർമ്മങ്ങൾക്ക് ലൂർദ് ഫൊറോന വികാരി ഫാ.മോർളി കൈതപ്പറമ്പിൽ,സഹവികാരിമാരായ ഫാ.റോബിൻ പുതുപ്പറമ്പിൽ,ഫാ.റോൺ പൊന്നാറ്റിൽ എന്നിവർ സഹകാർമ്മികരായിരിക്കും.ക്രിസ്മസ് ദിനത്തിൽ രാവിലെ 5.30നും 7.15നും ആഘോഷമായ വിശുദ്ധ കുർബാനയുണ്ടാകും.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഇന്ന് രാത്രി 11.30ന് ആരംഭിക്കുന്ന ക്രിസ്മസ് തിരുക്കർമങ്ങൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാർമ്മികനാകും.ക്രിസ്മസ് ദിനത്തിൽ രാവിലെ 8നും 8നും വിശുദ്ധ കുർബാനയുണ്ടാകും.
വഴുതക്കാട് കാർമൽഹിൽ ആശ്രമ ദേവാലയത്തിൽ ഇന്ന് രാത്രി 11ന് ആഘോഷമായ ക്രിസ്മസ് ദിവ്യബലി നടക്കും. ക്രിസ്മസ് ദിനത്തിൽ രാവിലെ 6.30നും 8.30നും 11നും,വൈകിട്ട് നാലിനും 5.30നും ദിവ്യബലിയുണ്ടാകും.
വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ ഇന്ന് രാത്രി 11.30ന് ക്രിസ്മസ് തിരുക്കർമ്മങ്ങൾ ആരംഭിക്കും. ക്രിസ്മസ് ദിനത്തിൽ രാവിലെ 7നും വൈകിട്ട് 5.30നും വിശുദ്ധ കുർബാനയുണ്ടാകും.
പാളയം സമാധാനരാജ്ഞി ബസിലിക്കയിലെ ക്രിസ്മസ് തിരുക്കർമ്മങ്ങൾ ഇന്ന് വൈകിട്ട് 7ന് ആരംഭിക്കും.
തമലം തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്മസ് ശുശ്രൂഷകൾ ഇന്ന് രാത്രി 8.30ന് ആരംഭിക്കും.തുടർന്ന് വി.കുർബാന.
വെള്ളൂർക്കോണം ലാ സാലേത് മാതാ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്മസ് ശുശ്രൂഷകൾ ഇന്ന് രാത്രി ഒൻപതിന് ആരംഭിക്കും.
അരുവിക്കര സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഇന്ന് രാത്രി 6ന് ക്രിസ്മസ് ശുശ്രൂഷകൾ ആരംഭിക്കും.
മണ്ണന്തല സെന്റ് ജോൺ പോൾ രണ്ടാമൻ മലങ്കര കത്തോലിക്കാ പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്റെ പ്രത്യേക ശുശ്രൂഷകൾ ഇന്ന് വൈകിട്ട് ഒൻപതിന് ആരംഭിക്കും.
ശ്രീകാര്യം സെന്റ് ജോസഫ് എമ്മാവൂസ് ദേവാലയത്തിൽ ക്രിസ്മസ് ശുശ്രൂഷകൾ ഇന്ന് രാത്രി 10ന് ആരംഭിക്കും. ക്രിസ്മസ് ദിനത്തിൽ രാവിലെ 6.30നും വിശുദ്ധ കുർബാനയുണ്ടാകും.