തിരുവനന്തപുരം: കേരള സർവകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വകുപ്പ് സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനം രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു.'ലൈബ്രറിസ് അറ്റ് ദി ക്രോസ്‌റോഡ്സ് : ബാലൻസിംഗ് ട്രെഡിഷൻ ആൻഡ് ടെക്നോളജി' എന്ന വിഷയത്തിലാണ് സമ്മേളനം.ഡോ.വിജയകുമാർ.കെ.പി,ഡോ.സുരേഷ്‌കുമാർ.പി.കെ,ഡോ.സുധി എസ്.വിജയൻ എന്നിവർ പങ്കെടുത്തു.