chitharanjan

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാനെതിരെ സി.പി.എം അനുകൂല സംഘടനയുടെ സമരം. ചെയർമാനെ നിലയ്ക്കുനിറുത്താൻ മന്ത്രി തയ്യാറാകണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ ആവശ്യപ്പെട്ടു.

ഇടതുസംഘടനകളുടെ നേതൃത്വത്തിൽ ആറുദിവസമായി കെ.എസ്.ഇ.ബി ആസ്ഥാനത്തിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഇന്നലെ നടത്തിയ വൈദ്യുതി ഭവൻ വളയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചിത്തരഞ്ജൻ.

സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മേഴ്സികുട്ടി അമ്മ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ അസി.സെക്രട്ടറി സി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഇന്ദിര സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന ഭാരവാഹികളായ സി.കെ. ഹരികൃഷ്ണൻ, അഡ്വ. പി.സജി,നെടുവത്തൂർ സുന്ദരേശൻ ഇ.ഇ.എഫ്.ഐ ദേശീയ നേതാവ് എം.ജി. സുരേഷ്‌കുമാർ വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികളായ പി.കെ.പ്രമോദ്, അജിത സി, രഘുനാഥ് കെ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ നന്ദകുമാർ, ഷൈൻ രാജ് കോൺട്രാക്ട് വർക്കേഴ്സ് അസോ. ജനറൽ സെക്രട്ടറി സിബു എന്നിവർ സംസാരിച്ചു.