തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനത്തിൽ മൂന്ന് എം.എൽ.എമാരും മേയറും പുതുതായി ജില്ലാ കമ്മിറ്റിയിൽ. എട്ടുപേരെ ഒഴിവാക്കി പകരം 8 പേരെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
ജി. സ്റ്റീഫൻ എം.എൽ.എ, വി.കെ.പ്രശാന്ത് എം.എൽ.എ, ഒ.എസ്.അംബിക എം.എൽ.എ, മേയർ ആര്യാരാജേന്ദ്രൻ, പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു,മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ്,ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി.അനൂപ്,വിളപ്പിൽ ഏരിയ സെക്രട്ടറി ആർ.പി.ശിവജി എന്നിവരാണ് പുതുതായി കമ്മിറ്റിയിൽ ഉൾപ്പെട്ടവർ.
നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനാവൂർ നാഗപ്പൻ,സംസ്ഥാന കമ്മിറ്റി അംഗം എ.എ.റഹീം എം.പി എന്നിവർ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ടില്ല. ഇതിന് പുറമെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തൻകട വിജയൻ, കെ.സി.വിക്രമൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ആറ്റിങ്ങൽ ജി.സുഗുണൻ, ജി.ജയപ്രകാശ്, എ.എ.റഷീദ്,വി.അമ്പിളി എന്നിവരെയാണ് ഒഴിവാക്കിയത്. കോവളത്ത് നടന്ന സമ്മേളനത്തിൽ ആകെ 46 അംഗ ജില്ലാകമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു.