തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന പാരമ്പര്യ തിരുവാതിരകളിക്ക് തലസ്ഥാന നഗരം വേദിയൊരുക്കുന്നു.ജനുവരി 19ന് വൈകിട്ട് 5ന് കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിയൽ വച്ചാണ് മത്സരം. 'വരിക വാർത്തിങ്കളേ' എന്ന മത്സരത്തിന്റെ 10-ാം പതിപ്പാണ് വെഞ്ഞാറമൂട് ജീവകല കലാസാംസ്‌കാരിക മണ്ഡലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.12 ടീമുകൾക്കാണ് മത്സരിക്കാൻ അവസരം.12ൽ അധികം അപേക്ഷകരുണ്ടെങ്കിൽ വിധികർത്താക്കൾ പരിശോധിച്ച് മികച്ച ടീമിനെ തിരഞ്ഞെടുക്കും.
ഒന്നാം സമ്മാനം അര ലക്ഷം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളും,രണ്ടാം സമ്മാനം കാൽ ലക്ഷം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളും മൂന്നാം സമ്മാനം പതിനായിരം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളുമാണ്.മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ ജനുവരി 9ന് മുൻപായി ടീമിന്റെ പേര്,ക്യാപ്ടന്റെ പേര് മേൽവിലാസവും ഫോൺ നമ്പരും jeevakalavjd@gmail.com എന്ന ഇമെയിലേക്ക് ചെയ്യണം.മത്സര സമയം 10 മിനിട്ട്, 8 കളിക്കാരും 2 ഗായകരും ടീമിൽ ഉണ്ടായിരിക്കണം.ഫോൺ: 9946555041, 9400551881.