തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22ന് പണിമുടക്കന്നതിന് മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെറ്റോ ചെയർമാൻ ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു മുഖ്യ പ്രഭാഷണം നടത്തി. ജി. സുബോധൻ, പി.കെ. അരവിന്ദൻ, കെ.സി. സുബ്രമണ്യൻ, എ.എം. ജാഫർ ഖാൻ, ആർ. അരുൺ കുമാർ, അനിൽ എം. ജോർജ്ജ്, എം. എസ്. ഇർഷാദ്, എൻ. മഹേഷ്, കെ.എസ്. സന്തോഷ്, ആർ. അരുൺ കുമാർ, എസ്. മനോജ്, കെ. വെങ്കിടമൂർത്തി, സുഭാഷ് ചന്ദ്രൻ പി.കെ, കെ.ബി രാജീവ്, ഹരികുമാർ, ഡോ.രാജേഷ്, ജോൺ മനോഹർ, മോഹന ചന്ദ്രൻ എം.എസ്, എസ്.പ്രദീപ് കുമാർ, ഷിബു ജോസഫ്, അരുൺ എസ്, തോമസ് ഹെർബിറ്റ്, അനിൽ വട്ടപ്പാറ എന്നിവർ സംസാരിച്ചു.