തിരുവനന്തപുരം: മറ്റുള്ളവരുടെ വേദനയിൽ സ്പന്ദിക്കുന്ന ഹൃദയത്തിനുടമയായിരുന്നു സുഗതകുമാരി എന്ന് മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്. സുഗതകുമാരി ടീച്ചറുടെ ജീവിതം കൊണ്ട് മലയാളഭാഷയും കേരളവും അനുഗ്രഹിക്കപ്പെട്ടു. സുഗതകുമാരിയുടെ ചരമവാർഷികാചരണത്തോടനുബന്ധിച്ച്, സുഗത നവതി ആഘോഷ കമ്മിറ്റി തൈക്കാട് ഗണേശത്തിൽ നടത്തിയ ‘സുഗതകുമാരി സ്മൃതി സദസ്സിൽ’ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. വി.പി. ജോയ്. ലോകമെമ്പാടും ടീച്ചർ ഇനിയാണ് കൂടുതൽ ഓർമ്മിക്കപ്പെടാൻ പോകുന്നതെന്ന് അദ്ധ്യക്ഷനായ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം.വി.പിള്ള പറഞ്ഞു. ആർക്കിടെക്ട് ജി.ശങ്കർ, കുമ്മനം രാജശേഖരൻ,ഉദയകുമാർ,നിനുചന്ദ്രൻ എന്നിവർ സംസാരിച്ചു.
.