photo

നെയ്യാറ്റിൻകര : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര കാരുണ്യ മിഷൻ സെപ്ഷ്യൽ സ്കൂളിലെ ഹാളിൽ നടന്ന ആഘോഷത്തിൽ മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യക്ഷതവഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.അനിലും അന്തേവാസികളും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. യോഗത്തിന് സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് തത്തിയൂർ സുരേന്ദ്രൻ, സേവാദൾ ജില്ല കോഓർഡിനേറ്റർ മാലക്കുളങ്ങര ജോണി,റജിഷ്, അഖിൽ നിരപ്പിൽ എന്നിവർ നേതൃത്വം നൽകി. ആഘോഷത്തോടനുബന്ധിച്ച് അന്തേവാസികൾക്ക് പുതുവസ്ത്രവും മറ്റ് അത്യവശ്യസാധനങ്ങളും മണ്ഡലം കമ്മറ്റി നൽകി.