photo

നെയ്യാറ്റിൻകര : വെൺപകൽ തിരു അരങ്ങൽ മഹാദേവർ ക്ഷേത്രത്തിൽ ഉത്സവകാര്യാലയം ഉദ്ഘാടനം അരുവിപ്പുറം ക്ഷേത്ര മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. വെൺപകൽ തിരു അരങ്ങൽ മഹാദേവർ ക്ഷേത്രത്തിലെ 1200-ാം ആണ്ട് ധനു തിരുവാതിര മഹോത്സവവും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അപൂർവങ്ങളിൽ അപൂർവമായി നടക്കാറുള്ള വേദസാര ശിവസഹസ്രനാമ കോടി അർച്ചനയും ജനുവരി 12 മുതൽ 22 വരെ നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള കാര്യാലയം ഉപദേശകസമിതി പ്രസിഡന്റ്‌ എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.ആർ.രാധാകൃഷ്ണൻനായർ, സെക്രട്ടറി പി.എസ്.മനു, സബ്ഗ്രൂപ്പ് ഓഫീസർ എസ്.ആർ.സന്തോഷ്കുമാർ, ഉപദേശക സമിതി അംഗങ്ങൾ, മാതൃസമിതി പ്രസിഡന്റ് രമാദേവി ടീച്ചർ, സെക്രട്ടറി സരസ്വതി രാജേന്ദ്രൻ, മാതൃ സമിതി അംഗങ്ങൾ കരകമ്മറ്റി ഭാരവാഹികൾ ഭക്തജനങ്ങൾ എന്നിവർ നേതൃത്വം നൽകി.