obitury

ബാലരാമപുരം: ഓട്ടോ റിക്ഷയിടിച്ച് ഗുരുതര പരിക്കേറ്റ വൃദ്ധ സൈക്കിൾ യാത്രക്കാരൻ മരിച്ചു. വവ്വാമൂലം കൊല്ലംവിളാകം ലക്ഷം വീട്ടിൽ അശോകൻ(72)​ ആണ് മരിച്ചത്. 22 ന് ഉച്ചക്ക് രണ്ട് മണിയോടെ മുടവൂർപ്പാറ ജംഗ്ഷന് സമീപം സൈക്കിളിൽ പോകവെ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചന്ദ്രിക,​ഉഷ എന്നിവർ സഹോദരങ്ങളാണ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.