anganvadi-road

ആറ്റിങ്ങൽ: പ്ലാവറക്കോണം - യാസിൻ നഗർ അങ്കണവാടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തം.മെറ്റൽ ഇളകി ചിതറിക്കിടക്കുന്ന റോഡിൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. അങ്കണവാടിയിൽ കുട്ടികളെ എത്തിക്കാൻ രക്ഷിതാക്കളും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. വഞ്ചിയൂർ സ്കൂളിലെ സ്കൂൾ ബസ് അടക്കം നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡുകൂടിയാണിത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കരവാരം ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 2007ലാണ് റോഡ് ടാറിട്ടത്. പിന്നീട് റീ ടാറിംഗ് അടക്കം യാതൊരു അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ല.