s

തിരുവനന്തപുരം;കൊല്ലത്ത് കഴിഞ്ഞ രണ്ടാഴ്ചയായി കുടിവെള്ളം ലഭിക്കാത്ത സാഹചര്യത്തിൽകളക്ടറേറ്റിനു മുന്നിൽ പ്രതിഷേധിച്ച ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെയും മറ്റു നേതാക്കളെയും മർദ്ദിച്ചും വലിച്ചിഴച്ചും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി.യു.ടിയു.സി സംസ്ഥാന സെക്രട്ടറി ടി.സി വിജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഇറവൂർപ്രസന്നകുമാർ,കെ.ജയകുമാർ ,വി.ശ്രീകുമാരൻ നായർ, കോരാണി ഷിബു,ഡോ.കെ.ബിന്നി, കരിക്കകം സുരേഷ് എന്നിവർ സംസാരിച്ചു.