പോത്തൻകോട്: എസ്.എൻ.ഡി.പി യോഗം പോത്തൻകോട് ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. 26ന് രാവിലെ വിശേഷാൽ ഗുരുപൂജകൾക്കുശേഷം ശാഖാമന്ദിരത്തിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹത്തിൽ വിശേഷാൽ പൂജകളും മറ്റ് ചടങ്ങുകൾക്കും പുറമെ സമൂഹപ്രാർത്ഥന നടക്കും.രാവിലെ 6ന് ഗുരുദേവക്ഷേത്രത്തിൽ വിശേഷാൽ പൂജ,6.30ന് സമൂഹപ്രാർത്ഥന,8ന് ശാഖാ അങ്കണത്തിൽ പതാക ഉയർത്തൽ,8.30 മുതൽ പ്രഭാത ഭക്ഷണം,9ന് ഗുരുദേവ പ്രഭാഷണം,11.30ന് വിശേഷാൽ ഗുരുപൂജ,11.40ന് പ്രതിഷ്ഠാ വാർഷികവും സമൂഹസദ്യയും.തുടർന്ന് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷിക സമ്മേളനം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജി വിശിഷ്ട വ്യക്തികളെ ആദരിക്കും.വൈകിട്ട് 5ന് പൊതുസമ്മേളനം യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ.ബാഹുലേയൻ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് എസ്.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി എച്ച്.ഉദയകുമാർ സ്വാഗതം പറയും.ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ് മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് എൻ.സുധീന്ദ്രൻ,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ചെമ്പഴന്തി ശശി,വി.മധുസൂദനൻ,യൂണിയൻ വനിതാസംഘം പ്രസിഡന്റ് വി.പത്മിനി,സെക്രട്ടറി ഷീബ.പി.ആർ,യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അരുൺ.എം.എൽ തുടങ്ങിയവർ സംസാരിക്കും.ശാഖാവൈസ് പ്രസിഡന്റ് ജി.ശിവദാസൻ നന്ദി പറയും.