തിരുവനന്തപുരം : ബി.എസ്.സി നഴ്സിംഗിന് 2024 – 25 അദ്ധ്യയന വർഷം പ്രവേശനം നടത്താവുന്ന സർക്കാർ,മാനേജ്മെന്റ് സീറ്റുകളുടെ എണ്ണം നിശ്ചയിച്ചക്കുന്നതിന് (സീറ്റ് മെട്രിക്‌സ്) മുമ്പ് കോളേജുകൾ നടത്തിയ അഡ്മിഷനുകൾ റദ്ദാക്കാൻ സർക്കാർ നിർദ്ദേശം.

സർക്കാർ മെരിറ്റ് സീറ്റുകളിലേക്ക് അധികമായി അഡ്മിഷൻ നടത്തിട്ടുണ്ടെങ്കിൽ അവയ്ക്ക് അംഗീകാരം നൽകരുതെന്നും ആരോഗ്യവകുപ്പിന്റെ സർക്കുലറിലുണ്ട്.

അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി,മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ സർവകലാശാല രജിസ്ട്രാർ, നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ എന്നിവർക്കാർ സർക്കാർ സർക്കുലർ നൽകിയത്.മെറിറ്റ് സീറ്റിലടക്കം സർക്കാർ അംഗീകാരമില്ലാതെ പ്രവേശനം നടത്തിയ കൊട്ടാരക്കര വാളകം മേഴ്സി നഴ്സിംഗ് കോളേജിലെ 30 സീറ്റ് ആരോഗ്യവകുപ്പ് റദ്ദാക്കിയിരുന്നു.
സീറ്റുകളെ മാനേജ്‌മെന്റ് , സർക്കാർ മെറിറ്റ് ക്വാട്ടകളായി തിരിച്ച് സീറ്റ് മെട്രിക്‌സ് എന്ന പേരിൽ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം മാത്രമേ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അഡ്മിഷൻ നടത്താൻ കോളേജ് മാനേജ്‌മെന്റുകൾക്ക് അഡ്മിഷൻ നടത്താൻ

അനുമതി നൽകാവൂ. സ്വകാര്യ, സ്വാശ്രയ കോളേജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്ക് എൽ.ബി.എസ് മുഖാന്തിരം അലോട്ട്‌മെന്റ് നടത്തുന്നത് സർക്കാരായതിനാൽ അഡ്മിഷൻ അവസാനിപ്പിക്കുന്ന തീയതി നിശ്ചയിക്കുന്നതിലെ അന്തിമ തീരുമാനം സർക്കാരിൽ നിഷിപ്തമാണ്. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അവസാന തീയതി നീട്ടിയാലും ഇത് സംസ്ഥാനത്ത് നടപ്പിലാക്കണമോ എന്നതിൽ തീരുമാനം സർക്കാരിനാവും.