തിരു: കുളത്തൂർ കിഴക്കുംകര കുഴിവിളാകത്ത് ശ്രീ തമ്പുരാൻ ക്ഷേത്രത്തിൽ 41-ാം ദിവസത്തെ മണ്ഡലചിറപ്പിനോടനുബന്ധിച്ച് വിശേഷാൽ പൂജകളും രാവിലെ 10ന് സമൂഹപൊങ്കാല,11.10 ന് പൊങ്കാല നിവേദിക്കൽ,വൈകിട്ട് 5ന് നടതുറപ്പ്,6.45ന് അലങ്കാര ദീപാരാധന,7 മുതൽ സമൂഹ വിളക്കും സമാപന പൂജയും,പ്രസാദ വിതരണവും നടക്കും.പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർക്കായി കഞ്ഞി സദ്യയുണ്ടാകുമെന്ന് ക്ഷേത്രരക്ഷാധികാരി കെ.പി.ശൈലചന്ദ്രൻ അറിയിച്ചു.