k

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സഫയർ അച്ചീവേഴ്സ് അവാർഡ് നൽകി ആദരിച്ചു. എം.ബി.ബി.എസ് പ്രവേശനം നേടിയ 1500ഓളം പേർക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. മുൻവർഷത്തെക്കാൾ മികച്ച വിജയമാണ് ഇക്കുറി.27-ാമത് വാർഷിക ദിനാഘോഷവും അവാർഡ് വിതരണത്തിനൊപ്പം സംഘടിപ്പിച്ചു.

തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഫയറിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ 3000ലേറെ പേർ പങ്കെടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം സഫയർ ഗ്രൂപ്പ് ചെയർമാൻ ഡോ. വി. സുനിൽകുമാർ നിർവഹിച്ചു. സുവോളജി എച്ച്.ഒ.ഡി. പ്രൊഫ.എം.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെമിസ്ട്രി എച്ച്.ഒ.ഡി. ഡോ. ജി. അജിത് കുമാർ, സഫയർ ഫ്യൂച്ചർ അക്കാഡമി സി.ഇ.ഒ. ടി.സുരേഷ് കുമാർ, പ്രൊഫ. ടി.എൻ. മനോഹരൻ (കെമിസ്ട്രി ), കെ. കൃഷ്ണൻകുട്ടി നായർ, (ബോട്ടണി ), ആർ.എസ്. അനിൽകുമാർ (മാത്തമാറ്റിക്സ് ), പ്രൊഫ. ലത.എൽ (ഫിസിക്സ് ), അജു പി. (സുവോളജി ) തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഉച്ച വിരുന്നും കുട്ടികളുടെ കലാപരിപാടികളും നടന്നു.