sivagiri

ശിവഗിരി: 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടക്കുന്ന സാഹിത്യമത്സരങ്ങളുടെ സംസ്ഥാനതല ഫൈനൽ 26ന് രാവിലെ 9ന് തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും.

അരുവിപ്പുറം മുതൽ കണ്ണൂർ വരെയുള്ള വിവിധ മേഖലാ കേന്ദ്രങ്ങളിൽ നടന്ന പ്രാഥമികതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരെ പങ്കെടുപ്പിച്ചാണ് 26, 27, 28 തീയതികളിൽ ശിവഗിരി ഹയർസെക്കൻഡറി സ്കൂളിൽ ഫൈനൽ മത്സരം . 26ന് എൽ.പി, യു.പി, എച്ച്.എസ്, പ്ലസ് ടൂ, കോളേജ് പൊതുവിഭാഗങ്ങൾക്കുള്ള പദ്യംചൊല്ലൽ, എച്ച്.എസ്, പ്ലസ് ടൂ കോളേജ്, പൊതുവിഭാഗങ്ങൾക്കുള്ള ഉപന്യാസരചന മത്സരങ്ങളാണ് നടക്കുന്നത്. 27ന് എല്ലാ വിഭാഗങ്ങൾക്കുമുള്ള ഇംഗ്ലീഷ്, മലയാളം പ്രസംഗമത്സരങ്ങൾ നടക്കും. 28ന് ആത്മോപദേശശതകം ആലാപനം, ശ്രീനാരായണ ക്വിസ് മത്സരങ്ങൾ. ദിവസവും രാവിലെ 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. 29 ന് രാവിലെ10 ന് നടക്കുന്ന ഗുരുധർമ്മ പ്രചരണ സഭാസമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. വിവരങ്ങൾക്ക് : ഡോ. അജയൻ പനയറ ഫോൺ: 9447033466.