തിുവനന്തപുരം : നാഷണൽ സർവീസ് സ്‌കീമിന്റെ ( എൻ.എസ്.എസ് ) സപ്തദിന സഹവാസ ക്യാമ്പിന് നെയ്യാറ്റിൻകരയിൽ തുടക്കം.എൽ.എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് ഒൻപതാം യൂണിറ്റിലെ വിദ്യാർത്ഥികളാണ് പ്രത്യേക ക്യാമ്പിൽ പങ്കെടുക്കുന്നത്.ക്യാമ്പിനോടനുബന്ധിച്ച് സുകൃത കേരളം പദ്ധതിയുടെ ഭാഗമായി പൊതു സ്ഥലം വൃത്തിയാക്കി പൂന്തോട്ടങ്ങൾ നിർമ്മിക്കുകയും ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യും.ലഹരി വിരുദ്ധ പരിപാടികളും വിവിധ ഒറിയന്റേഷൻ ക്ലാസുകളും നടക്കും.പ്രോഗ്രാം ഓഫീസർ ആശ.ബി..എമ്മിന്റെ നേതൃത്വത്തിലുള്ള ക്യാമ്പ് 27ന് സമാപിക്കും.