ch-award

തിരുവനന്തപും : ബ്യൂറോക്രസിയിലും ജുഡിഷ്യറിയിലും പങ്കാളിത്തം വർദ്ധിപ്പിച്ച് പിന്നാക്കവിഭാഗക്കാർ നാടിന്റെ നയരൂപീകരണത്തിൽ പങ്കാളികളാകണമെന്ന് അഡ്വ. ഹാരീസ് ബീരാൻ എം.പി പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ സി.എച്ച് അവാർഡ് ദാന സമ്മേളനം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് വർക്കിംഗ് പ്രസിഡന്റ് അഡ്വ. പി. സിയാവുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി ഡോ. എ. നീലലോഹിതദാസ് മുതിർന്ന അഭിഭാഷകൻ വി.കെ. ബീരാൻ, ട്രസ്റ്റ് സെക്രട്ടറി ടി.എ.അബ്ദുൾ വഹാബ് തുടങ്ങിയവർ സംസാരിച്ചു. കേരളസർവകലാശാലയിൽ നിന്ന് എൽഎൽ.ബിക്ക് ഒന്നാം റാങ്ക് നേടി അൽഫിന ഇബ്രാഹിം ഉൾപ്പെടെയുള്ളവ വിവിധ പരീക്ഷാവിജയികൾക്ക് ഹാരിസ് ബീരാൻ അവാർഡുകൾ നൽകി.