തിരുവനന്തപുരം: ജില്ലാപഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം നാളെ ആരംഭിക്കും. 30വരെ ധനുവച്ചപുരത്ത് (കൊല്ലയിൽ) വിവിധ വേദികളിലായി നടക്കും.

കായിക മത്സരങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 8ന് ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജ് സ്റ്റേഡിയത്തിൽ കെ.ആൻസലൻ എം.എൽ.എ നിർവഹിക്കും. കലാമത്സരങ്ങൾ 29ന് രാവിലെ 8ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എയും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷനായിരിക്കും.

30ന് സാംസ്‌കാരിക ഘോഷയാത്രയോടെ കേരളോത്സവം സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് 5ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.

മത്സരം വിവിധ വേദികളിൽ
അത്‌ലറ്റിക് മത്സരങ്ങൾ വി.ടി.എം എൻ.എസ്.എസ് കോളേജ് സ്റ്റേഡിയത്തിലും, ആർച്ചറി ഗവ.ഗേൾസ് ഹൈസ്‌കൂൾ ധനുവച്ചപുരത്തും നടക്കും. 27, 28 തീയതികളിൽ ക്രിക്കറ്റ് മത്സരം കുന്നത്തുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിലും,ഫുട്ബാൾ വി.ടി.എം എൻ.എസ്.എസ് കോളേജ് സ്റ്റേഡിയത്തിലും,ബാസ്‌ക്കറ്റ് ബാൾ ജി.ആർ പബ്ലിക് സ്‌കൂൾ ഊരുട്ടുകാലയിലും വോളിബാൾ ഗവ.ഗേൾസ് ഹൈസ്‌കൂൾ ധനുവച്ചപുരത്തും നടക്കും. 27ന് രാവിലെ 8 മുതൽ ഷട്ടിൽ ബാഡ്മിന്റൺ കുന്നത്തുകാൽ വണ്ടിത്തടം ഇംപൾസ് ബാഡ്മിന്റൺ അക്കാഡമിയിലും വടംവലി,ചെസ്,പഞ്ചഗുസ്തി മത്സരങ്ങൾ ഗവ.ഗേൾസ് ഹൈസ്‌കൂളിലും നടക്കും. നീന്തൽ മത്സരങ്ങൾ 29ന് രാവിലെ 8 മുതൽ പൂങ്കോട് രാജീവ് ഗാന്ധി നീന്തൽക്കുളത്തിലും നടക്കും. കലാമത്സരങ്ങൾ 29, 30 തീയതികളിൽ നടക്കും.ധനുവച്ചപുരം എൻ.കെ.എം എച്ച്.എസ്.എസും ധനുവച്ചപുരം ഗേൾസ് എച്ച്.എസും വേദിയാകും.