sandram

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് ക്രിസ്മസ് ദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പി.ടി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ സെക്രട്ടറി ഷീജാ സാന്ദ്ര അദ്ധ്യക്ഷയായി.
സമാപന സമ്മേളനം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയാഡാളി അദ്ധ്യക്ഷത വഹിച്ചു. നിയമസഭാ സെക്രട്ടറിഡോ. എൻ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.വീൽചെയർ, മെഡിക്കൽ കിറ്റ്,സി.പി ചെയർ, നെബുലൈസർ എന്നിവ വിതരണം ചെയ്തു.വിളപ്പിൽ രാധാകൃഷ്ണൻ,ഡോ.മറിയഉമ്മൻ,കെ.സി.ലേഖ, ഈശ്വർ മാൽപേ,എം.എം.സഫർ,വി.എം.ശ്രീകുമാർ,വിനയചന്ദ്രൻ,ഉഷ.ടി ടി,ആരിഫാ സൈനുദ്ദീൻ,ഡോ.ബൈജു രാമചന്ദ്രൻ,ദിപിൻദാസ്,കലാപ്രേമി ബഷീർ,ശ്രീലേഖ സജികുമാർ,സംഗീത ജയകുമാർ, അജയ് എന്നിവർ സംസാരിച്ചു.