k

തിരുവനന്തപുരം: തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ആറു വാർഡുകൾ വെട്ടിക്കുറച്ചത് മണ്ഡലത്തിലെ വികസനത്തെ അട്ടിമറിക്കാനാണെന്ന് മുൻമന്ത്രി വി.എസ്.ശിവകുമാർ പറഞ്ഞു. വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ റസിഡന്റ്സ് അസോസിയേഷനുകൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മുന്നോട്ടുവരുന്നത് സി.പി.എം മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സേവ്യർ ലോപ്പസ് അദ്ധ്യക്ഷത വഹിച്ചു. ടി.ശരത്ചന്ദ്രപ്രസാദ്, പി.പത്മകുമാർ, ലഡ്ഗർബാവ, ജെയ്സൺ, ഗിൽഡ ജെയിംസ്, റോബിൻ ജോസഫ്, മൻസൂർ, വിജയകുമാർ, ഷാജി വെട്ടുകാട്, എസ്.എം.ഷാജൻ, ചിത്രാലയം ഹരി തുടങ്ങിയവർ സംസാരിച്ചു.