കോവളം : പാച്ചല്ലൂർ (ചുടുകാട് ) ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിൽ 9-ാമത് ലക്ഷദീപക്കാഴ്ച് നാളെ നടക്കും. രാവിലെ 9ന് കലശാഭിഷേകം, 12 ന് അന്നദാനം, വൈകിട്ട് 6 ന് ലക്ഷദീപം ആദ്യ ദീപ പ്രജ്ജ്വലനം മന്ത്രി ജി.ആർ. അനിൽ,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ്, മുൻ മന്ത്രി വി.എസ്. ശിവകുമാർ എന്നിവർ ചേർന്ന് നിർവഹിക്കും. ലക്ഷദീപം തെളിക്കുന്നതിന് സജ്ജീകരണങ്ങൾ പൂർത്തിയായതായി ക്ഷേത്രം ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് എസ്.ഉദയരാജ്,സെക്രട്ടറി ഡി.സീജോയ് എന്നിവർ അറിയിച്ചു.