തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഡി.പ്രേംരാജ് മുഖ്യാതിഥിയായിരുന്നു.കോളേജ് പ്രിൻസിപ്പൽ ഡോ.എ.എസ്.രാഖി അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം ചെമ്പഴന്തി ജി.ശശി, കേരള സർവകലാശാല എൻ.എസ്.എസ് കോഓർഡിനേറ്റർ ഡോ.എ.ഷാജി,സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ഡോ.കെ.ആർ.കവിത,അനദ്ധ്യാപക പ്രതിനിധി എം.എസ്.അനീഷ് രാജ്,കോളേജ് യൂണിയൻ ചെയർമാൻ എൻ.ആർ.ആരോമൽ തുടങ്ങിയവർ പങ്കെടുത്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ടി.അഭിലാഷ് സ്വാഗതവും ഡോ.പ്രീതിരാജ് നന്ദിയും പറഞ്ഞു.