തിരുവനന്തപുരം: ശാന്തിഗിരി ഫെസ്റ്റിൽ ക്രിസ്മസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. പത്താംക്ലാസ് വരെയുളള വിദ്യാർത്ഥികൾക്ക് സ്‌കൂൾ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഫെസ്റ്റിലേക്ക് പ്രവേശിക്കാം. ശാന്തിഗിരി ഫെസ്റ്റിന്റെ രണ്ടാം ഘട്ടത്തിലെ പ്രത്യേകതയായ ഫ്ളവർ ഷോയ്ക്ക് പുറമെ മഞ്ഞിന്റെ അത്ഭുതലോകമായ സ്‌നോ ഹൗസും ഒരുക്കിയിട്ടുണ്ട്. റോബോട്ടുകളും അമ്യൂസ്‌മെന്റ് പാർക്കും ഗോസ്റ്റ് ഹൗസും ജനുവരി 19 വരെ പ്രവർത്തിക്കും. ഇന്ന് വൈകിട്ട് 6ന് പൊടിയൻ കോച്ചേട്ടനും സംഘവും അവതരിപ്പിക്കുന്ന കോഡമഡി ഷോയും പിന്നണി ഗായകൻ ശ്യാം പ്രസാദ് നയിക്കുന്ന കൽക്കി ബാന്റിന്റെ മ്യൂസികൽ ഷോയും അരങ്ങേറും.