
തിരുവനന്തപുരം: ഭാരതീയം ട്രസ്റ്റിന്റെ നേത്യത്വത്തിൽ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള പൂജപ്പുരയിലുള്ള സ്ത്രീകളുടെ വൃദ്ധസദനത്തിൽ ക്രിസ്മസ് കാരുണ്യസംഗമം സംഘടിപ്പിച്ചു. സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കരമന ജയൻ അദ്ധ്യക്ഷത വഹിച്ചു. വാസ്തുവിദ്യാ ഗുരുകുലം സാംസ്കാരിക വകുപ്പ് ചെയർമാൻ ജി.ശങ്കർ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.അബ്ദുൽ സലാം, സംഗീതജ്ഞൻ ഡോ.വാഴമുട്ടം ചന്ദ്രബാബു, ട്രസ്റ്റ് ജനറൽ സെക്രട്ടറി ബിജു പുന്നൂസ്, ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് പി.കെ.എസ് രാജൻ, പിന്നണി ഗായകൻ പട്ടം സനിത്, പൂജപ്പുര സരസ്വതി ക്ഷേത്ര പ്രസിഡന്റ് ശശികുമാർ, പൂജപ്പുര സുഹൃത്ത് സമിതി സെക്രട്ടറി ആറന്നൂർ ശ്രീകുമാർ, ട്രസ്റ്റ് ട്രഷറർ ഗോപകുമാർ, ഐശ്വര്യ.എസ് എന്നിവർ സംസാരിച്ചു. ഭാരതീയം സൗജന്യ ഡയാലിസിസ് പദ്ധതിയുടെ എട്ടാം ഘട്ടത്തിന്റെ ഭാഗമായി ഡയാലിസിസ് കാർഡ്, പെൻഷൻ എന്നിവ വിതരണം ചെയ്തു.