
തിരുവനന്തപുരം : എട്ടാം വർഷത്തിലേക്ക് കടക്കുന്ന പോത്തൻകോട് അറേബ്യൻ ഫാഷൻ ജുവല്ലറിയുടെ നവീകരിച്ച ഷോറൂം മന്ത്രി ജി ആർ.അനിൽ ഉദ്ഘാടനം ചെയ്തു.അറേബ്യൻ ഗ്രൂപ്പ് ചെയർമാൻ എസ്.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം.പ്രവീൺ, ബി.ജെ.പി ജില്ലാ ട്രഷറർ എം.ബാലമുരളി,പണിമൂല ദേവസ്വം സെക്രട്ടറി വിജയകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം പോത്തൻകോട് ശാഖാ സെക്രട്ടറി ഇൻചാർജ് എച്ച്.ഉദയകുമാർ,എൻ.എസ്.എസ് സംസ്ഥാന പ്രതിനിധി സഭാംഗം കെ.പി.വിജയകുമാർ, നന്നാട്ടുകാവ് പോത്തൻകോട് മുസ്ലീം ജമാഅത്ത് പ്രസിഡന്റ് വിളയിൽ നാസർ,കോൺഗ്രസ് പോത്തൻകോട് മണ്ഡലം പ്രസിഡന്റ്ര് അഡ്വ.ഷിബി വലിയകടയിൽ,മാനേജിംഗ് പാർട്ടണർമാരായ മുഹമ്മദ് ഫയാദ്, മുഹമ്മദ് ജാഫർ, ആയിഷ, മുഹാന ഫയാദ്, ജനറൽ മാനേജർ ജെ.എം.സമീർ, കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി കുമാരി അമിതാ ബാബു തുടങ്ങിയവർ പങ്കെടുത്തു. ഏത് ഡിസൈൻ ആഭരണങ്ങൾക്കും 2.99ശതമാനം മാത്രം പണിക്കൂലിയുള്ള ഹോൾസെയിൽ സെക്ഷൻ ജുവലറിയുടെ പ്രത്യേകതയാണെന്ന് മാനേജിംഗ് പാർട്ണർ മുഹമ്മദ് ജാഫർ അറിയിച്ചു.