
തിരുവനന്തപുരം: നിക്ഷേപകരുടെ നിരന്തരമായ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ നേമം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു.സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബാണ് ഉത്തരവിട്ടത്.
343 നിക്ഷേപകരിൽ നിന്നായി 33.70 കോടി തട്ടിയെടുത്തെന്നാണ് കേസ്.ബാങ്ക് ഭാരവാഹികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിൽ 100 കോടിയോളം തട്ടിപ്പുണ്ടായതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ക്രൈംബ്രാഞ്ച് അഡിഷണൽ ഡയറക്ടർ ജനറലിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. കേസ് ഫയലുകളും അനുബന്ധ രേഖകളും ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് തിരുവനന്തപുരം സിറ്റി റേഞ്ച് ഐ.ജി അറിയിച്ചു. പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്ന് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, 343 കേസുകളിൽ 15 ദിവസത്തിനുള്ളിൽ ആദ്യ പുരോഗതി റിപ്പോർട്ട് തയ്യാറാക്കി അയയ്ക്കും.