തിരുവനന്തപുരം: ഈഞ്ചയ്ക്കലിന് സമീപം പ്രവർത്തിക്കുന്ന വഞ്ചിനാട് ഭവന നിർമ്മാണ സഹകരണ സംഘത്തിൽ നടന്ന തിരിമറിയിൽ നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപ നഷ്ടമായ സംഭവത്തിൽ വഞ്ചിയൂർ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ സംഘത്തിലെ പ്രസിഡന്റായ വിജയകുമാർ, സെക്രട്ടറി ശ്രീകല, ബ്രാഞ്ച് മാനേജർ ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ശംഖുംമുഖം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ അനിരൂപ്,വഞ്ചിയൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഷാനിഫ്,സബ് ഇൻസ്പെക്ടർ മഹേഷ്,അലക്സ്,സീനിയർ പൊലീസ് ഓഫീസർമാരായ ഷാബു, ടിനു ബെർണാഡ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവരെ റിമാൻഡ് ചെയ്തു.