
ബാലരാമപുരം: സുഹൃത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലെ വൃദ്ധസദനത്തിൽ അതിഥികളായി വെങ്ങാനൂർ വി.പി.എസ് മലങ്കരഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളെത്തി. വൃദ്ധരോട് കുശലം പറഞ്ഞും ഫ്ലാഷ് മോബ് അവതരിപ്പിച്ചും അവർക്ക് സാന്ത്വനമേകി. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും ഫ്രാബ്സ് ജനറൽ സെക്രട്ടറിയുമായ ബാലരാമപുരം അൽഫോൺസ് ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ പ്രജിദ.പി.ആർ,സുരേഷ് ബാബു.എസ്,രഞ്ജിനി.ആർ,നിഷാദ.ജെ, പ്രണവ്.എസ്,ഷീല.എസ് തുടങ്ങിയവർ സംസാരിച്ചു.