പാലോട്: പെരിങ്ങമ്മല ഗവ.യു.പി സ്കൂൾ സോഷ്യൽ സർവീസ് സ്കീം തുഷാരം സഹവാസ ക്യാമ്പ് 27, 28 തീയതികളിൽ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കും.27ന് രാവിലെ 9.15ന് ഷെനിൽ റഹിമിന്റെ അദ്ധ്യക്ഷതയിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം ഉദ്ഘാടനം ചെയ്യും.ഷിനു മടത്തറ മുഖ്യ പ്രഭാഷണം നടത്തും.ഹെഡ്മാസ്റ്റർ ബി.രാധാകൃഷ്ണൻ സ്വാഗതവും സജിത നന്ദിയും പറയും.28 ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് ഉദ്ഘാടനം ചെയ്യും.ഷൈന ദിൽഷാദ് മുഖ്യ പ്രഭാഷണം നടത്തും.ബി.രാധാകൃഷ്ണൻ സ്വാഗതവും ക്ലീറ്റസ് തോമസ് നന്ദിയും പറയും.