പാലോട്:ബ്രദേഴ്സ് വോളിബാൾ ക്ലബ് സംഘടിപ്പിക്കുന്ന ജില്ലാതല വോളിബാൾ ടൂർണമെന്റ് ഇന്ന് മുതൽ 31 വരെ നന്ദിയോട് മാർക്കറ്റ് ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കും.ഇന്ന് വൈകിട്ട് 5ന് കായിക വിളംബര ഘോഷയാത്ര നടക്കും. 6.30ന് നടക്കുന്ന സമ്മേളനം ജി.ചന്ദ്രദാസിന്റെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ മുഖ്യാതിഥിയാകും.അരുൺ എസ്.ബി.സ്വാഗതവും വിപിൻ നന്ദിയും പറയും.7 മുതൽ എലൈറ്റ് വോളിക്ലബ് പത്തനാപുരവും വി.വി.സി വേങ്കോടും തമ്മിലുള്ള മത്സരവും 8ന് വി.പി.എസ്.സി വെമ്പായവും ടൈറ്റാൻസ് മണിവിളയും തമ്മിലുള്ള മത്സരവും നടക്കും.28ന് 6.30ന് സാക്കോ പേഴുംമൂടും ചിന്ത വെള്ളനാടും തമ്മിലും 7.30ന് ബ്രദേഴ്സ് നന്ദിയോടും, കാട്ടാക്കട സിക്സേഴ്സും തമ്മിലുള്ള മത്സരവും നടക്കും.29 ന് രാത്രി 7.30 ന് ഒന്നാം സെമി ഫൈനൽ നടക്കും, 30ന് രാത്രി 7.30ന് രണ്ടാം സെമി ഫൈനൽ നടക്കും, 31ന് വൈകിട്ട് 7.30ന് കലാശ പോരാട്ടം,തുടർന്ന് സമ്മാനദാനം പാലോട് സി.ഐ അനീഷ് കുമാർ നിർവഹിക്കും