mt

തിരുവനന്തപുരം: എം.ടിയുടെ വേർപാട് സഹിക്കാനാകാത്ത വേദനയാണ്. അദ്ദേഹത്തോടൊപ്പമുള്ള നമ്മുടെ ജീവിതം സമ്പന്നമായിരുന്നു. പെട്ടെന്നൊരു വേർപാട് ആരും പ്രതീക്ഷിച്ചില്ല. മലയാളത്തെ സ്നേഹിക്കുന്ന ഏതൊരാളും ആ സങ്കടം സഹിച്ചാണ് ഇപ്പോൾ ജീവിക്കുന്നത്.

എം.ടി എനിക്ക് ഗുരുതുല്യനും ജ്യേഷ്ഠസഹോദരനുമായിരുന്നു. അത്രയേറെ സ്‌നേഹവും വാത്സല്യവും അദ്ദേഹം നൽകി.

എം.ടിയില്ലാത്ത ജീവിതം മഹാശൂന്യതയിൽ തുഴയുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. സഹിക്കാൻ കഴിയുന്നില്ല. എം.ടിയുടെ വേർപാടറിഞ്ഞതു മുതൽ ഓരോ നിമിഷവും കരഞ്ഞുകൊണ്ടാണ് കഴിയുന്നത്. അദ്ദേഹമില്ലാത്ത ജീവിതം അസഹ്യമായ സങ്കടമാണ്. എങ്കിലും ഏത് സങ്കടവും സഹിച്ചല്ലേ പറ്റൂ. അദ്ദേഹത്തെ ഓർത്ത് വായിച്ച് ഇനിയുള്ള കാലം ജീവിക്കാമെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്ന് ആ പാദങ്ങളിൽ നമസ്കരിക്കുന്നു.