
വർക്കല: മഹിള കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടവയിൽ നടന്ന ഏകദിന സാഹസ് പഠന ക്യാമ്പ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് രമണി.പി.നായർ ഉദ്ഘാടനം ചെയ്തു.മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എൽ. അനിത ,വർക്കല കഹാർ, പി.എം.ബഷീർ, കെ.ഷിബു,ബി.ഷാലി,പുത്തൂരം നിസാം,ധനപാലൻ,അജാസ് പള്ളിക്കൽ,ജെസിബ്, മല്ലിക,നിസ,ജെസീന ഹാഷിം,അനിത,ഷീബ അജിത്ത്,പുത്ത് ലി ബായി , എ.കെ.സാദിഖ്,ഡോ.അദബിയ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം വർക്കല കഹാർ ഉദ്ഘാടനം ചെയ്തു.