theerthadana-pada-yatra

ചിറയിൻകീഴ് : ഗുരുദർശനങ്ങളെ ഹൃദയങ്ങളിലേറ്റാനുള്ള മഹനീയാവസരമാണ് ഓരോ ശിവഗിരി തീർത്ഥാടനവും ലക്ഷ്യമിടുന്നതെന്ന് സ്വാമി സച്ചിതാനന്ദ പറഞ്ഞു. ശിവഗിരി മഹാതീർത്ഥാടനത്തിന് മുന്നോടിയായി ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരു ക്ഷേത്ര മണ്ഡപത്തിൽ നിന്നുള്ള താലൂക്കു തല തീർത്ഥാടന വിളംബര പദയാത്രയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിച്ചു.തീർത്ഥാടക സംഗമം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നിർവഹിച്ചു. ഗുരുക്ഷേത്ര പ്രസിഡന്റ് ഡോ.ബി.സീരപാണി സ്വാമി സച്ചിതാനന്ദയെ പൂർണ കുംഭം നൽകി സ്വീകരിച്ചു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, രമണി ടീച്ചർ വക്കം, ഡോ.ബി.ഗിരിജ, ഉണ്ണിക്കൃഷ്ണൻ ഗോപിക, ബി. അനിൽകുമാർ, രാജൻ സൗപർണിക, ആർ.എസ് ഗാന്ധി കടയ്ക്കാവൂർ, ഷാജികുമാർ (അപ്പു), ഡോ.ബി സീരപാണി, ശ്രീജ അജയൻ, അഴൂർ ബിജു, ബൈജു തോന്നയ്ക്കൽ, ഉദയകുമാരി, സന്തോഷ് പുതുക്കരി, ഡി.ചിത്രാംഗദൻ, പി.എസ് ചന്ദ്രസേനൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പദയാത്ര ക്യാപ്ടൻ ലതിക പ്രകാശിനു സ്വാമി സച്ചിതാനന്ദ പീത പതാക കൈമാറി.