തിരുവനന്തപുരം: കുസുമം.ആർ.പുന്നപ്ര രചിച്ച നഴ്സിംഗ് ബ്രേക്ക് (സഫലമായ ഒരു പോരാട്ടത്തിന്റെ കഥ) എന്ന പുസ്തകം മന്ത്രി വി.ശിവൻകുട്ടി കെൽട്രോൺ എം.ഡി ശ്രീകുമാരൻ നായർക്ക് നൽകി പ്രകാശനം ചെയ്യും.കെൽട്രോൺ സർഗസംഗമത്തിന്റെ നേതൃത്വത്തിൽ നന്ദാവനം പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനത്തിൽ ടെക്നോപാർക്ക് കോ-ഫൗണ്ടറും സി.എഫ്.ഒയുമായ ഡോ.കെ.സി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് ആമുഖപ്രഭാഷണം നടത്തും.സാഹിത്യകാരി ഗോമതി അമ്മാൾ,മുൻ പി.എസ്.സി അംഗം ആർ.പാ‌ർവതിദേവി,മുൻ അഡി. ലേബർ കമ്മിഷണർ ജി.എൽ.മുരളീധരൻ, ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്, എം.വി.ഗിരീശൻ, പി.സുധാകരൻ, ഡോ.മോഹൻ, സുമേഷ് ആർ.നായർ എന്നിവർ പ്രസംഗിക്കും.