ard

ആര്യനാട്:പാലൈകോണം കലാഗ്രാമം സംസ്കാരിക സമിതിയുടെ ഉദ്ഘാടനവും ക്രിസ്മസ് ഈവ് ആഘോഷവും ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനൻ ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് ആർ.എസ്.രാഹുൽ അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി വി.ഷാജി,സംഘം സെക്രട്ടറി എച്ച്.എസ്.ഋത്വിക്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം കെ. ഹരിസുതൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.രാധാകൃഷ്ണൻ,സനൂജ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.മഹേശ്വരൻ(സി.പി.ഐ),എം.പ്രശാന്ത്(ബി.ജെ.പി)സമിതി വൈസ് പ്രസിഡന്റ് വി.ഷൈൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗ് പ്ലെയർ ബിജു നാരായണനെ ആദരിച്ചു.