
വെള്ളറട:മൈലച്ചൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിനക്യാമ്പ് 'ദ്യുതി 2024' ഒറ്റശേഖരമംഗലം ഗവ.എൽ.പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അൻസജിതാ റസൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.എസ് രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജകുമാരി, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി,വാർഡ് മെമ്പർ ശശികല, പ്രിൻസിപ്പൽ സുജറാണി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലീന സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.