karamana1

തിരുവനന്തപുരം: സെൻട്രൽ ജയിൽ മുൻ സൂപ്രണ്ട് സന്തോഷ് കുമാറിന്റെ കരമനയിലെ വീട് കുത്തിത്തുറന്ന് മോഷണം. നെടുങ്കാട് പമ്പ് ഹൗസ് റോഡിലെ ഇരുനില വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. 20 ഗ്രാം സ്വർണവും നാലോളം വാച്ചുകളും നഷ്ടമായി. സന്തോഷ് കുമാറും കുടുംബവും സ്ഥലത്തില്ലാതിരുന്ന സമയത്താണ് സംഭവം. ബുധനാഴ്ച രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ കുത്തിപ്പൊളിച്ചതായി കണ്ടെത്തിയത്. വീട്ടിനുള്ളിലെ അലമാരയും മേശകളും വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. കരമന പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.