plamoottukada

പാറശാല: സർവമത വിശ്വാസികളും ആരാധനയ്ക്കായി എത്തിച്ചേരുന്ന പ്ലാമൂട്ടുക്കട ശ്രീകൊച്ചു ഭഗവതി ക്ഷേത്രത്തിലെ ട്രസ്റ്റ്‌ കമ്മിറ്റി കാക്കറവിള സി.എസ്.ഐ. ചർച്ച് കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് റാലിക്ക്‌ സ്വീകരണം നൽകി.ക്ഷേത്രത്തിന് സമീപം പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഫാ.വിജയ്പോൾ, ഫാ.സുമേഷ് ജസ്റ്റർ എന്നിവരെ ശ്രീ കൊച്ചു ഭഗവതിക്ഷേത്ര യോഗം പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ പൊന്നാട നൽകി സ്വീകരിച്ചു.റാലിയിൽ പങ്കെടുത്ത എല്ലാപേർക്കും ക്ഷേത്ര കമ്മിറ്റി ദാഹജലം നൽകി. റംസാൻ കാലത്ത് ഇഫ്താർ വിരുന്നൊരുക്കിയും ആറയൂർ ആർ.സി ചർച്ച് സംഘടിപ്പിച്ച കുരിശിന്റെ വഴിയാത്രക്ക് സ്വീകരണം നൽകിയും ക്ഷേത്ര കമ്മിറ്റി മാതൃക സൃഷ്ടിച്ചിരുന്നു. ക്ഷേത്ര ജനറൽ സെക്രട്ടറി പി.എസ്.മേഘവർണ്ണൻ,കമ്മിറ്റി അംഗങ്ങളായ മുരുകേശൻ, സതീശൻ, പ്രസൂൺ, ശക്തിധരൻ, അനീഷ്, വിനീഷ് കുമാർ, കിച്ചു, കിരൺ, ബിച്ചു, തമ്പുരാൻ, ആരോമൽ, അനുരാഗ്, രമേശ്‌, രാജേന്ദ്രൻ, തങ്കച്ചൻ ചർച്ച് കമ്മിറ്റി സെക്രട്ടറി സുരേഷ്, ട്രഷറർ സതീഷ് എന്നിവർ നേതൃത്വം നൽകി.