
തിരുവനന്തപുരം : എൻ.എസ്.എസ് കേന്ദ്രങ്ങൾ പരസ്പര വിശ്വാസവും സഹാനൂഭൂതിയും വളർത്തുന്ന കേന്ദ്രങ്ങളായി മാറണമെന്ന് ശ്രീനാരായണ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ പറഞ്ഞു.
ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യക്ഷ ഡോ. എസ്. സുചിത്രാദേവി അദ്ധ്യക്ഷത വഹിച്ചു.എസ്. എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഡി. പ്രേംരാജ്, ട്രസ്റ്റ് ബോർഡ് അംഗം ചെമ്പഴന്തി ജി.ശശി തുടങ്ങിയവർ സംസാരിച്ചു.