
തിരുവനന്തപുരം: മുദ്ര വായ്പ ലഭ്യമാക്കിനൽകാമെന്ന് വിശ്വസിപ്പിച്ച് 4.69 ലക്ഷം തട്ടിയ കേസിൽ യുവതി പിടിയിൽ. കീഴാറൂർ തുടലി ഡാലുംമുഖം പമ്മംകോണം സനൽ ഭവനിൽ സനിത (31)യാണ് പിടിയിലായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴുതയ്ക്കാട് ശാഖയിലെ ലോൺ സെക്ഷൻ ജീവനക്കാരിയെന്ന് വിശ്വസിപ്പിച്ചാണ് പലരിൽ നിന്നായി 4.69 ലക്ഷം തട്ടിയത്. പണം കൊടുത്തിട്ടും വായ്പ ലഭിക്കാതിരുന്നതിനെ തുടർന്ന് കന്റോൺമെന്റ് സി.ഐ പ്രജീഷ് ശശി, എസ്.ഐമാരായ ജിജു കുമാർ,സന്ദീപ്,ഗ്രീഷ്മ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.