
തിരുവനന്തപുരം: മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ച് കടത്തിയ പ്രതിയെ പൊലീസ് പിടികൂടി.മേനംകുളം തുമ്പ പുതുവൽ പുരയിടത്തിൽ ഡാലിയ ഹൗസിൽ അജിത് ലിയോൺ എന്ന ലിയോൺ ജോൺസണെ(32)യാണ് സിറ്റി സാഗോക്ക് ടീമിന്റെ സഹായത്തോടെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ബോംബേറ്, മയക്കുമരുന്ന്,കൊലപാതകശ്രമ കേസുകളിലെ പ്രതിയാണ് ഇയാൾ.ഇന്നലെ തമ്പാനൂർ ബസ് സ്‌റ്റേഷന് സമീപത്തുനിന്ന് പിടികൂടിയ ഇയാളെ പരിശോധിക്കുന്നതിനിടെയാണ് ഒളിപ്പിച്ച് കടത്തിയ 57ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്.ബംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗമാണ് ഇയാൾ എം.ഡി.എം.എ എത്തിച്ചത്. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ ലിയോൺ ജോൺസൺ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.കഴക്കൂട്ടം,തുമ്പ,കഠിനംകുളം,കടയ്ക്കാവൂർ സ്റ്റേഷനുകളിലായി ബോംബേറ് കേസ്,ലഹരി മരുന്ന് കച്ചവടം,വധശ്രമം,മോഷണം,പിടിച്ചുപറി അടക്കമുള്ള നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഗുണ്ടാവിരുദ്ധ നിയമപ്രകാരവും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.