
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.മോഡൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് അമൃത മിഷന്റെ സഹകരണത്തോടെ ജലം ജീവിതം ശുദ്ധജല സംരക്ഷണ പരിപാടിയുടെ ഭാഗമായി ജല സംരക്ഷണ ഘോഷയാത്രയും,ബോധവത്കരണ തെരുവ് നാടകം, നദി സംരക്ഷണ പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിച്ചു.കൊല്ലംപുഴ നദിക്കരയിൽ ആറ്റിങ്ങൽ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ.എസ് ഉദ്ഘാടനം ചെയ്തു.വൈവിദ്ധ്യം കൊണ്ടും പദ്ധതിയുടെ പ്രാധാന്യം കൊണ്ടും നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി .പരിപാടിയിൽ പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഷജീർ,എച്ച്.എം മധു,പി.ടി.എ വൈസ് പ്രസിഡന്റ് ആശാദേവ്,സ്റ്റാഫ് സെക്രട്ടറി ജിമ്മി, വിപിൻകുമാർ,ജിഷ തുടങ്ങിയവർ സംബന്ധിച്ചു.