
സാമ്പത്തികമായി തകർന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പിച്ച ഭരണാധികാരിയായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ഒന്നും രണ്ടും യു.പി.എ സർക്കാരുകളുടെ കാലത്തും 33 വർഷത്തെ പൊതുപ്രവർത്തന ജീവിതത്തിലും മൻമോഹൻ സിംഗ് ഇന്ത്യയ്ക്കായി എന്ത് ചെയ്‌തെന്നതിന്റെ ഉത്തരം കൂടിയാണ് ഇന്നത്തെ ഇന്ത്യ.ധനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം തുടങ്ങിവെച്ച സാമ്പത്തിക നയങ്ങൾക്ക് പ്രധാനമന്ത്രിയായപ്പോൾ വെള്ളവും വളവും നൽകി.
-കെ.സി.വേണുഗോപാൽ എം.പി.
എ.ഐ.സി.സി ജനറൽ സെക്രട്ടറി
അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു ഡോ.മൻമോഹൻ സിംഗ്.
ഇന്ത്യയെ ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി വളർത്തിയതിൽ മൻമോഹൻ സിംഗിന്റെ ഇച്ഛാശക്തിയും ദീർഘവീക്ഷണവും ഏറെ സഹായകരമായിട്ടുണ്ട്. . ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ നട്ടം തിരിഞ്ഞപ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാൻ കരുത്ത് നൽകിയത് അദ്ദേഹം തെളിച്ച സാമ്പത്തിക നയങ്ങളുടെ പാതയായിരുന്നു.അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണ്.
കെ.സുധാകരൻ
കെ.പി.സി.സി പ്രസിഡന്റ്
സൗദി അറേബ്യ ഉൾപ്പെടെ അന്താരാഷ്ട്രതലത്തിൽ വിവിധ രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ ഡോ.മൻമോഹൻ സിംഗിൽ നിന്ന് ഉപദേശം തേടിയിരുന്നുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ ചൂണ്ടിക്കാട്ടി.ഇന്ത്യയെ ലോകത്തെ സുപ്രധാന സാമ്പത്തിക ശക്തിയായി വളർത്തുന്നതിൽ അദ്ദേഹത്തിന്റെ നയങ്ങൾക്ക് വലിയ പങ്കാണുള്ളത്.
എം.എം.ഹസ്സൻ