പള്ളിക്കൽ:അസംഘടിത തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം അനുവദിക്കണമെന്ന് ഐ.എൻ.ടി.യു.സി നാവായിക്കുളം മണ്ഡലം സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു.ജില്ലാ ചെയർമാൻ പി.എം.ബഷീർ സമ്മേളനം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റായി കല്ലമ്പലം റഹീം ചുമതലയേറ്റു. റഹിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ഭാരവാഹികളായ എൻ.പി.കെ.സുഗതൻ,പള്ളിക്കൽ അസ്ബർ,പള്ളിക്കൽ മോഹനൻ,നടയറ ഷാജഹാൻ,വർക്കല നൈസം, കല്ലമ്പലം അനസ്,എസ്.ആർ.ഹാരിസ്,നഗരൂർ ശ്രീകുമാർ,രത്നാകരൻപിള്ള,സിയാദ്,നിസാർ,ഹരിഹരൻ,മണിയൻ മുല്ലനല്ലൂർ, മനോഹരൻ,വിജേഷ്,സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു